ഡോക്സിംഗ് തടയാനുള്ള സുരക്ഷാ വിദ്യകള്‍
താഴെ പറയുന്ന ചില ഓണ്‍ലൈന്‍ സുരക്ഷാ ശീലങ്ങള്‍, ഡിജിറ്റല്‍ ഉപയോക്താക്കളെ ഓണ്‍ലൈനില്‍ സുരക്ഷിതമാക്കുകയും അത്തരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് അവരെ സുരക്ഷിതമാക്കുകയും ചെയ്യും
സുരക്ഷാ വിദ്യകള്‍
-
വിലാസം, മൊബൈല്‍ നമ്പര്‍, വ്യക്തിഗത മെയില്‍ ഐഡി മുതലായവ ഓണ്‍ലൈനില്‍ പരസ്യമായോ തുറസ്സായോ പങ്കുവെക്കാതിരിക്കുക.
-
ശക്തമായ പാസ്സ് വേഡുകളോടെ ടു ഫാക്ടര്‍ ഒഥന്റിക്കേഷന്‍ ഉപയോഗിക്കുക. നിങ്ങളുടെ വ്യത്യസ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് വ്യത്യസ്ത പാസ്സ് വേഡുകള്‍ ഉപയോഗിക്കുക.
-
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാനും നിങ്ങളുടെ ഐപി അഡ്രസ്സ് സംരക്ഷിക്കാനും വിപിഎന്‍ ഉപയോഗിക്കുക
-
സംഭവം പിന്നീട് പരിശോധിക്കുന്നതിന് തെളിവും സ്‌ക്രീന്‍ ഷോട്ടുകളും സേവ് ചെയ്യുക