2022 ഡിസംബര്‍ 01 മുതല്‍ 2023 നവംബര്‍ 30 വരെ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്. ലോകത്തെ പ്രധാന വികസിത, വികസ്വര രാജ്യങ്ങളുടെ സര്‍ക്കാറാനന്തര വേദിയാണ് ജി20 അല്ലെങ്കില്‍ ഗ്രൂപ്പ് ഓഫ് ട്വന്റി. 19 രാജ്യങ്ങളും (അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്എ) യൂറോപ്യന്‍ യൂണിയനും (ഇയു) ഇതില്‍ ഉള്‍പ്പെടുന്നു. ആഗോള ജിഡിപിയുടെ 85 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടും ജി20-യുടെ വകയായതിനാല്‍ അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള മുന്‍നിര വേദിയാണിത്.
കൂടുതലറിയുക