മുന്നറിയിപ്പ് സൂചനകള്‍
- മൈക്രോസോഫ്റ്റ്, ആപ്പിള്‍ പോലുള്ള ബ്രാന്‍ഡഡ് ടെക് കമ്പനികളില്‍ ജോലി ചെയ്യുകയാണെന്ന് അവകാശപ്പെട്ട് ആവശ്യപ്പെടാതെയുള്ള ഫോണ്‍കോളോ ഇമെയിലോ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താവ് ആശയവിനിമയത്തിന് തുടക്കമിട്ടാലല്ലാതെ ഉപഭോക്താക്കളെ ബന്ധപ്പെടരുതെന്നാണ് ഈ കമ്പനികള്‍ പറയുന്നത്.
- നിങ്ങളുടെ ഉപകരണത്തെ വൈറസോ തട്ടിപ്പ് പ്രോഗ്രാമോ ബാധിച്ചുവെന്ന മുന്നറിയിപ്പോടെ നിങ്ങളുടെ കമ്പ്യൂട്ടറിലോ ഫോണിലോ ടാബ്ലറ്റിലോ പോപ് അപ് അല്ലെങ്കില്‍ നീല സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുക.
- സാങ്കേതിക സഹായമോ സംരക്ഷണ സോഫ്റ്റ് വേറോ ലഭിക്കാന്‍ ടോള്‍ ഫ്രീ നമ്പറില്‍ അടിയന്തിരമായി വിളിക്കാനോ ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ ഈ സന്ദേശം നിങ്ങളെ പ്രേരിപ്പിക്കുന്നു.
- ഈ സന്ദേശത്തില്‍ മോശം വ്യാകരണമോ അക്ഷരത്തെറ്റുകളോ അടങ്ങിയിട്ടുണ്ടാകും
- സാങ്കേതിക സഹായത്തിനോ മറ്റ് സേവനങ്ങള്‍ക്കോ ഗിഫ്റ്റ് കാര്‍ഡ്, കാഷ് റിലോഡ് അല്ലെങ്കില്‍ വയര്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയവ ഉപയോഗിച്ച് പണമടയ്ക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.