തട്ടിപ്പ് സംശയിക്കുന്നുവോ?
- അടിയന്തിരമായി സേവന ദാതാവിന് റിപ്പോര്‍ട്ട് ചെയ്യുക
- നിങ്ങളുടെ ഏറ്റവും അടുത്തുള്ള സൈബര്‍ സെല്ലിനെ സമീപിച്ച് പരാതി നല്‍കുക.
- നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ വിളിച്ച് ചാര്‍ജുകള്‍ പരിഷ്‌കരിക്കാന്‍ അഭ്യര്‍ത്ഥിക്കുക.
- നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ കൃത്യമല്ലേയെന്ന് പരിശോധിക്കുക. കൃത്യമല്ലാത്തത് കണ്ടെത്തിയാല്‍ ആ ചാര്‍ജുകള്‍ പരിഷ്‌കരിക്കാന്‍ ആവശ്യപ്പെടുക.
- തട്ടിപ്പുകാര്‍ നിങ്ങളോട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞ ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
- നിങ്ങളുടെ ഉപകരണം റിസെറ്റ് ചെയ്യുന്നത് പരിഗണിക്കുക.
- ആന്റിവൈറസ്, ആന്റിമാല്‍വേര്‍ സോഫ്റ്റ് വേര്‍ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണം പൂര്‍ണമായും സ്‌കാന്‍ ചെയ്യുക.
- നിങ്ങളുടെ പാസ്സ് വേഡുകള്‍ മാറ്റുന്നത് പരിഗണിക്കുക.