തെറ്റായ അവതരണത്തിലൂടെ വിവരങ്ങളിലേക്കുള്ള പ്രവേശനം ലഭിക്കാനുള്ള സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണത്തിന്റെ ഒരു രൂപമാണ് ഫിഷിംഗ് (Phishing). ഫിഷിംഗ് ആക്രമണത്തില്‍ നിയമാനുസൃത സ്ഥാപനത്തിന്റെതാണെന്ന് (ഉദാ: ബാങ്ക്, പ്രശസ്ത സ്ഥാപനം, കമ്പനി മുതലായവ) തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇ-മെയിലുകള്‍ തട്ടിപ്പുകാര്‍ സൃഷ്ടിക്കുന്നു. യഥാര്‍ഥത്തിലുള്ളതിന്റെ മാതൃകയില്‍ വ്യാജ വെബ്‌സൈറ്റിലേക്കുള്ള ലിങ്കോ ഉപദ്രവകാരിയായ അറ്റാച്ച്‌മെന്റുകളോ ഇ-മെയിലുകളിലുണ്ടാകും. സുപ്രധാന വിവരങ്ങള്‍ പരസ്യമാക്കുന്നതിലേക്ക് ലക്ഷ്യമിട്ടയാളെ കബളിപ്പിച്ച് എത്തിക്കാനും തട്ടിപ്പുകാരന്‍ ആഗ്രഹിച്ചത് ചെയ്യാനുമാണ് അധിക ഫിഷിംഗ് ഇമെയിലുകളും സൃഷ്ടിക്കുന്നത്.

ഫിഷിംഗ് വെബ്‌സൈറ്റുകളുടെ ഉദാഹരണങ്ങള്‍

  • gmai1.com

  • icici6ank.com

  • bank0findia.com

  • yah00.com

  • eci.nic.ni

  • electoralsearching.in