ഇന്നത്തെ ലോകത്ത് മറ്റൊരാളുമായി ആശയവിനിമയം നടത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അവയിലൊന്നാണ് ഇ-മെയില്‍. എല്ലാവര്‍ക്കും ചുരുങ്ങിയത് ഒരു മെയില്‍ അക്കൗണ്ടെങ്കിലും ഉറപ്പായുമുണ്ടാകും. വിവിധതരത്തിലുള്ള മെയില്‍ സേവനദാതാക്കളുണ്ട്. അവയില്‍ ചിലത് സൗജന്യമാണ്, മറ്റുചിലതിന് പണമടയ്ക്കണം. ആവശ്യകത അനുസരിച്ച് ഒരാള്‍ക്ക് ഒന്നിലധികം ഇമെയില്‍ അക്കൗണ്ടുകള്‍ ഉണ്ടായേക്കാം. ഒന്ന് വ്യക്തിഗത ഉപയോഗത്തിനും രണ്ടാമത്തെത് ഔദ്യോഗിക ഉപയോഗത്തിനും മറ്റുള്ളവ പലവക ഉദ്ദേശ്യങ്ങള്‍ക്കുമാകാം.

വിവിധ ദൗത്യങ്ങള്‍ക്ക് വിവിധ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് നിസ്സംശയം നല്ല ശീലമാണ്. എന്നാല്‍, അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഏതൊരാളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

രഹസ്യാത്മകത, വിശ്വാസ്യത, ഇമെയിലുകളുടെയും ഇമെയില്‍ സംവിധാനങ്ങളുടെയും ലഭ്യത തുടങ്ങിയവ സംരക്ഷിക്കുന്ന പ്രക്രിയ ആണ് ഇമെയില്‍ സുരക്ഷ.